
പിലിക്കോട് : പിലിക്കോട് വയൽ പ്രിയദർശിനി ജനശ്രീയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എൽ.എസ്.എസ് ,യു. എസ്. എസ്., എസ്.എസ്.എൽ.സി. ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കണ്ണൂർ സർവകലാശാലയിൽ നിന്നും ബി.എ. പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ ടി.നന്ദനയെയും അനുമോദിച്ചു. സിനിമാതാരം അഡ്വ.ഗംഗാധരൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള മൊമന്റോ വിതരണം നടത്തി. ചടങ്ങിൽ എ.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.വി.കുഞ്ഞികൃഷ്ണൻ, പി.കെ.വിനയകുമാർ, സി.ഭാസ്ക്കരൻ , കെ.വി. ബാലൻ, എ.വി.ബാബു കെ.വി.ശശിധരൻ സംസാരിച്ചു.കെ.വി.ചന്ദ്രൻ സ്വാഗതവും,കെ.പ്രീതി നന്ദിയും പറഞ്ഞു.