
കണ്ണൂർ: മഹാത്മ അയ്യങ്കാളി 84ാം ചരമ വാർഷിക ദിനത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി . ജില്ലാ പ്രസിഡന്റ് വിജയൻ കൂട്ടിനേഴത്ത് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി .ഡി.സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു നേതാക്കളായ അജിത്ത് മാട്ടൂൽ ,കൂക്കിരി രാജേഷ് ,എം.പി.ശ്രീധരൻ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,ദാമോദരൻ കൊയിലെരിയൻ ,വസന്ത് പള്ളിയാം മൂല ,ബാബു രാജൻ,കെ.പി.ചന്ദ്രൻ ,സി എച്ച്.സീമ ,സത്യൻ നാറാത്ത് ,ഉഷാകുമാരി ,കെ.വി.പ്രദീപൻ ,കെ.രാജീവൻ ,ബലറാം,അനീഷ് എന്നിവർ സംസാരിച്ചു .