karate

ചൊക്ലി: സ്‌പോർട്സ് കരാത്തെ ഡോ അക്കാഡമി ഒഫ് ഇന്ത്യയുടെ എക്സാമിനേഷനിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള കളർ ബെൽറ്റ് വിതരണം ചൊക്ലി ഡോജോയിൽ നടന്നു. കൂടാതെ നിഹോൺ ഷോട്ടോ കാൻ കരാത്തെ അസോസിയേഷനിൽ ജപ്പാൻ ഗ്രേഡിംഗിൽ ഏഴാമത് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി ക്യോഷി പദവി നേടിയ സെൻസായ് കെ.വിനോദ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. സാമ്പായ് വി.പി. പ്രമോദിനേയും ആദരിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.പി.സജിത ഉദ്ഘാടനംചെയ്തു. ശ്രീ നാരായണ മഠം പ്രസിഡന്റ് എം.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സെൻ സായ് കെ.വിനോദ് കുമാർ മുഖ്യാതിഥിയായി. മഠം സെക്രട്ടറി ശ്രീജയബാബു സംസാരിച്ചു. സെൻ സായ് സനിൽ സ്വാഗതവും സെമ്പായ് പ്രമോദ് നന്ദിയും പറഞ്ഞു.