beedi-darna

കാഞ്ഞങ്ങാട് :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരത് ബീഡി തൊഴിലാളികൾ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഭാരത് ബീഡി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ബീഡി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു.ഡി.എ അനുവദിക്കുക, പിരിഞ്ഞ് പോകാനുളള തൊഴിലാളികളുടെ അപേക്ഷകൾ യഥാവസരം പി.എഫ് ഓഫീസുകളിൽ അയക്കാനുളള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഭാരത് ബീഡി തൊഴിലാളികൾ കാഞ്ഞങ്ങാട് ഭാരത് ബീഡി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. ഡി.വി അമ്പാടി അദ്ധ്യക്ഷത വഹിച്ചു. മോഹനൻ, പി.ശാന്തകുമാരി, പി.രാധ, ബേബി ഷെട്ടി, എ. നാരായണൻ എന്നിവർ സംസാരിച്ചു. പി.കമലാക്ഷൻ സ്വാഗതം പറഞ്ഞു.