friends-club-varshikm

കാഞ്ഞങ്ങാട്: രജതജൂബിലി ആഘോഷിക്കുന്ന അതിയാമ്പൂർ കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ് എസ്.എസ്.എൽ.സി, പ്ലസ് ടു ജേതാക്കളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ബല്ല ഈസ്റ്റ് സ്‌കൂൾ പ്രിൻസിപ്പൽ സി.വി.അരവിന്ദാക്ഷൻ, മേലാങ്കോട്ട് സ്‌കൂൾഹെഡ്മാസ്റ്റർ കെ.അനിൽ, ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ കെ.വി.ജയൻ, പള്ളോട് അംഗൻവാടി വർക്കർ എം.പുഷ്പവല്ലി, യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് ജേതാവ് ഹൃദ്യ കാലിക്കടവ് എന്നിവർ ഉപഹാരങ്ങൾ നൽകി. എ.കെ.ലക്ഷ്മണൻ, കെ. ശ്രീധരൻ, കെ.വിനീത്, പി.വി.നന്ദഗോപൻ, എ.കെ.ലൈല, എം.അജിത എന്നിവർ സംസാരിച്ചു. പി.മുരളി സ്വാഗതവും സെക്രട്ടറി രതീഷ് കാലിക്കടവ് നന്ദിയും പറഞ്ഞു.