-anusamrnm

കാഞ്ഞങ്ങാട്: അദ്ധ്യാപകൻ, കഥാകൃത്ത്,സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ നെല്ലിക്കാട്ട് കൃഷ്ണൻ മാസ്റ്ററുടെ ആറാം ചരമ ദിനാചരണത്തോടനുബന്ധിച്ച് നെല്ലിക്കാട്ട് കൃഷ്ണൻ മാസ്റ്റർ സാംസ്‌കാരിക വേദി അനുസ്മരണവും ബല്ല ഈസ്റ്റ് ഗവ:ഹയർ സെക്കൻഡറി സ്‌കൂളിലെ ഉന്നതവിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.സ്‌കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ. വി.സുജാത ഉദ്ഘാടനം ചെയ്തു.സാംസ്‌കാരിക വേദി പ്രസിഡന്റ് എൻ.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ.അഡ്വ.ടി.കെ.സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി.നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത ഉന്നത വിജയികളെ അനുമോദിച്ചു.കൗൺസിലർ ടി.വി.സുജിത്ത് കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ സി.വി.അരവിന്ദാക്ഷൻ, ഹെഡ്മാസ്റ്റർ കെ.ടി.റീന, എം കുഞ്ഞമ്പു പൊതുവാൾ, എൻ.മണി രാജ്, എൻ.അജയകുമാർ എന്നിവർ സംസാരിച്ചു. കെ.രവീന്ദ്രൻ സ്വാഗതവും ട്രഷറർ എം.നാരായണൻ നന്ദിയും പറഞ്ഞു.