raju-

വെള്ളരിക്കുണ്ട് :തരിശുരഹിത കുടുംബ കൂട്ടം തുടങ്ങിയ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ബളാൽ ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിച്ച വികസന സമിതി ശിൽപ്പശാല വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.രാധാമണി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി ഇ.ഒ. മദൻ മോഹൻ ക്ലാസ് എടുത്തു.. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ, ടി. അബ്ദുൽ കാദർ, അംഗങ്ങളായ ജോസഫ് വർക്കി, ബിൻസി ജെയിൻ, ശ്രീജ രാമചന്ദ്രൻ, സന്ധ്യ ശിവൻ, വിനു,വിഷ്ണു.,ജെസ്സി ചാക്കോ,അജിത,പഞ്ചായത്ത് സെക്രട്ടറി അജയഘോഷ്, വികസനസമിതി കൺവീനർ ജോർജ്ജ് തോമസ് എന്നിവർ പ്രസംഗിച്ചു.