
പാണത്തൂർ :കള്ളാർ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് - ശില്പശാല വൈസ് പ്രസിഡന്റ് പ്രിയാ ഷാജിയുടെ അദ്ധ്യക്ഷതയിൽ കള്ളാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. .വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഗോപി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് വി.ചാക്കോ എന്നവർ സംസാരിച്ചു. വയോജന സൗഹൃദ സ്റ്റേറ്റ് ലെവൽ കോർഡിനേറ്റർ ജെ.സൂര്യ ആമുഖ പ്രഭാഷണം നടത്തി. കില ഫാക്കൽറ്റി പപ്പൻ കുട്ടമത്ത് ക്ലാസ്സ് എടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് അബ്രഹാം സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഗീത നന്ദിയും പറഞ്ഞു.