
ഇരിട്ടി :ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുച്ചക്ര വാഹന വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദാ സാദിഖ്,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ഷിജു , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എൻ.പത്മാവതി, വി.ശോഭ അഡ്വ.കെ.പി.ഹമീദ്,കെ.സി രാജശ്രീ, ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ മീരഭായി .ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ മട്ടന്നൂർ അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ പ്രമീള എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ 11 പേർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു.