കണ്ണൂർ: പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന വാട്സ് ആപ് സന്ദേശത്തിന് പുറകെ പോയ 71 കാരനായ ഡോക്ടർക്ക് ഒരു കോടി നഷ്ടമായി. ഈ വർഷം ജനുവരി രണ്ട് മുതൽ മാർച്ച് മാസം വരെ 1,8,97,000 രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. അവർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തു. തുടർന്ന് തട്ടിപ്പ് സംഘം ആദ്യം കുറച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അതിന്റെ ലാഭ വിഹിതം തിരിച്ച് നൽകി. പിന്നീട് ഇരട്ടി തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപിച്ച പണമോ ലാഭവിഹിതമോ ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.