anumodana-sadas
വായന വാരാചരണത്തിന്റെ ഭാഗമായി മോനാച്ച പി എന്‍ പണിക്കര്‍ ഗ്രന്ഥ വേദി വായനശാല നടത്തിയ അനുമോദന സദസ്സ്

കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ മോനാച്ച പി.എൻ പണിക്കർ സ്മാരക ഗ്രന്ഥവേദി വായനശാല വായനാവാരാചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ നടത്തി. പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മത്സരവിജയികളെയും അനുമോദിച്ചു. പൂരക്കളി, മറുത്തുകളി രംഗത്ത് മികവ് തെളിയിച്ച് പട്ടും വളയും പണിക്കർ ആചാരസ്ഥാനവും നേടിയ എം. പ്രമോദ് പണിക്കരെ ആദരിച്ചു. ഗ്രന്ഥവേദി എം.ആർ നാഥ് സ്മാരക ഹാളിൽ നടന്ന ചടങ്ങ് മുൻ എ.ഇ.ഒ കെ.വി രാഘവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥവേദി പ്രസിഡന്റ് ടി.വി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ എം.വി രാമകൃഷ്ണൻ മോനാച്ച, ഗ്രന്ഥവേദി കൺവീനർ എം. സുരേശൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി കുമാരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. ബാലകൃഷ്ണ നന്ദിയും പറഞ്ഞു.