vayojana-koottayma
വയോജന സൗഹൃദ സദസും പരിശീലന പരിപാടിയും പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ ഗ്രാമ പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി വയോജന സൗഹൃദ സദസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. സബീഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അസോസിയേഷൻ പ്രതിനിധികളായ മദൻ മോഹൻ, സൂര്യ എന്നിവർ പരിശീലന പരിപാടിയുടെ വിശദീകരണവും ക്ലാസും കൈകാര്യം ചെയ്തു. അജാനൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ എം.വി.രത്നകുമാരി, അസിസ്റ്റന്റ് സെക്രട്ടറി പ്രദീഷ് എന്നിവർ സംസാരിച്ചു. അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി. ഗ്രീഷ്മ നന്ദിയും പറഞ്ഞു.