yoga
അന്താരാഷ്ട്ര യോഗാ ദിനാചരണം ചെറിയ അരീക്കമല സെന്റ് ജോസഫ്സ് എൽ.പി സ്‌കൂളിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്തിന്റെയും ചെറിയഅരീക്കമല ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം ചെറിയ അരീക്കമല സെന്റ് ജോസഫ്സ് എൽ.പി സ്‌കൂളിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീജ ഷിബു അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീലക്ഷ്മി ആമുഖ പ്രഭാഷണവും സ്‌കൂൾ മാനേജർ ഫാ. ജോസഫ് പുതുമന അനുഗ്രഹ പ്രഭാഷണവും നടത്തി. പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, വാർഡ് അംഗം ജസ്റ്റിൻ സഖറിയാസ്, സ്‌കൂൾ മുഖ്യാദ്ധ്യാപിക ഷാന്റി തോമസ്, പി.ടി.എ പ്രസിഡന്റ് മാർട്ടിൻ ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു. തുടർന്ന് യോഗ ട്രെയിനർ സിന്ധു ജി. മേനോൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യോഗ പരിശീലനം നൽകി.