കാഞ്ഞങ്ങാട്: ദേശീയ സംഘടനാ സക്ഷമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ (സക്ഷമ) കാസർകോട് ജില്ലാ കമ്മിറ്റി മാവുങ്കാൽ റോട്ടറി സ്‌പെഷൽ സ്കൂളിൽ സ്ഥാപക ദിനം ആഘോഷിച്ചു. സക്ഷമാ ജില്ലാ രക്ഷാധികാരി ടി.വി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സക്ഷമാ ജില്ലാ പ്രസിഡന്റ് മായ രവീന്ദ്രൻ ചാത്തങ്കൈ അദ്ധ്യക്ഷത വഹിച്ചു. അന്താഷ്ടാ ഗുരുരത്ന പുരസ്കാരം നേടിയ സ്കൂൾ പ്രിൻസിപ്പാൾ ബീനയെ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ ട്രഷറർ രതീഷ് പരവനടുക്കം, ജില്ലാ ഉപാദ്ധ്യക്ഷന്മാരായ ഗീതാ ബാബു, രഘുനാഥൻ കാഞ്ഞങ്ങാട്, ജില്ലാ മഹിളാ പ്രമുഖ് ഓമന മുരളി, കൃഷ്ണൻ ഏച്ചിക്കാനം എന്നിവർ പ്രസംഗിച്ചു. റോട്ടറി സ്കൂൾ പ്രിൻസിപ്പാൾ സ്വാഗതവും, കാസർകോട് താലൂക്ക് ട്രഷറർ മുരളിധരൻ കീഴൂർ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും വിഭവസമൃദ്ധമായ സദ്യയും നൽകി.