quiz
യുവജനക്ഷേമ ബോർഡ് ക്വിസ് മത്സരം ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവൻ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: സംസ്ഥാന യുവജന ക്ഷേമ ബോർഡ് കാസർകോട് ജില്ല യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലാതല ശാസ്ത്ര ക്വിസ് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവൻ ഉദ്ഘാടനവും സമ്മാനവിതരണവും നടത്തി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി. ഷിലാസ് അദ്ധ്യക്ഷത വഹിച്ചു. ക്വിസ് മാസ്റ്റർ കെ. പദ്മനാഭൻ, ബ്ലോക്ക് യൂത്ത് കോഡിനേറ്റർ എം. ശ്രീരൂപ് എന്നിവർ സംസാരിച്ചു. അവളിടം ജില്ലാ യുവതീ കോഡിനേറ്റർ കെ.വി. ചൈത്ര സ്വാഗതവും ബ്ലോക്ക് യൂത്ത് കോഡിനേറ്റർ വൈശാഖ് ശോഭനൻ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലാടിസ്ഥാനത്തിൽ നിന്നും പങ്കെടുത്ത ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദേവദീഷ്ണ, ദേവാനന്ദ് എന്നിവർ ഒന്നാംസ്ഥാനവും ഉദുമ നിയോജകമണ്ഡലത്തിൽ നിന്നും പങ്കെടുത്ത ശിവശ്രീയും അഭിരാജും രണ്ടാം സ്ഥാനവും നേടി. അഞ്ച് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തു.