പാപ്പിനിശ്ശേരി: ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ മേധാവിയും ചേർന്ന്
നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് 30000 രൂപ പിഴ ചുമത്തി. ശുചിത്വ മാലിന്യ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്ന ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിൽ നടത്തിയ പരിശോധനയിലാണ് പിഴ ചുമത്തിയത്. മാലിന്യം കണ്ടൽക്കാട്ടിൽ വലിച്ചെറിഞ്ഞതിനു പാപ്പിനിശ്ശേരിയിലേ ചിക്കൻ റെൻഡറിംഗ് പ്ലാന്റ് ക്ലീൻ കണ്ണൂർ വെഞ്ച്വഴ്സ് എന്ന സ്ഥാപനത്തിന് 10,000 രൂപയും പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനും മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിയതിനും
പാപ്പിനിശ്ശേരിയിലെ ടെൻഡർ കഫേ എന്ന സ്ഥാപനത്തിന് 10000 രൂപയും മാലിന്യം പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം തള്ളിയതിന് സ്റ്റാർ ബേക്കറിക്ക് 5000 രൂപയും മാലിന്യം വേർതിരിക്കാതെ കൂട്ടിയിട്ടതിനു പാപ്പിനിശ്ശേരിയിലേ നാരിയൽ കാ പാനി കെ.സി ജ്യൂസ് സെന്ററിന് 5000 രൂപയും പിഴ ചുമത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ണൂർ ജില്ലാ ജോയിന്റ് ഡയറക്ടർ സറീന.എ.റഹ്മാൻ, ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി.അഷ്റഫ്, സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, സി.കെ.ദിബിൽ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി.സുമിൽ പങ്കെടുത്തു.