
കരിന്തളം:കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞുൾപ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു. നിലേശ്വരം ഭീമനടി റോഡിലാണ് തലയടുക്കത്ത് ഇന്നലെ ഉച്ചയ്ക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞുൾപ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടത്. മലപ്പച്ചേരി സ്വദേശി സുകുമാരന്റെ മകൻ സുനീഷും സഹോദരിയുടെ കുട്ടിയും സഞ്ചരിച്ച ആൾട്ടോ കാർ ആണ് അപകടത്തിൽ പെട്ടത് ഇരുവരും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. സ്ഥിരമായി അപകടം സംഭവിക്കുന്ന ഇവിടെ നേരത്തെ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചിരുന്നു. തലയടുക്കം വളവിൽ വൺവേ സംവിധാനമുണ്ടെങ്കിലും കിഴക്ക് ഭാഗത്ത് നിന്ന് അതിവേഗതയിൽ വരുന്ന വാഹനങ്ങൾക്ക് എതിർവശത്ത് നിന്നുള്ളവയെ കാണാൻ പറ്റാത്ത സ്ഥിതിയുണ്ട്. ഇതിനാൽ ഇവിടെ അപകടങ്ങളും കൂടി വരികയാണ്.