kgoa

കാസർകോട്: സംസ്ഥാന ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ അടിയന്തിരമായി ആരംഭിക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ കാസർകോട് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വിദ്യാനഗർ എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.സെയ്‌തലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി രാഘവൻ പാലായി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡി.എൽ. സുമ,കെ.പി.ഗംഗാധരൻ, നഫീസത്ത്‌ ഹംഷീന, പി.വി.ആർജ്ജിത,​കെ.സുരേന്ദ്രൻ,​പി.വി.ഷാനജ്. .ഡി.ദിവ്യ , എം. മധുസൂദനൻ, എം.മല്ലിക, കെ.ശ്രുതി, ഡോ.സി.എസ്.സുമേഷ് എന്നിവർ പ്രസംഗിച്ചു. രമേശൻ കോളിക്കര സ്വാഗതവും വൈശാഖ് ബാലൻ നന്ദിയും പറഞ്ഞു.