poster

കാഞ്ഞങ്ങാട്: കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പൊതു ഇടങ്ങളിലും വനിത പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം നടത്തി.സഹകരണ സ്ഥാപനങ്ങളുടെ സാമൂഹ്യ ഇടപെടലുകൾ ,​സേവനങ്ങൾ, വൈവിധ്യവൽക്കരണം, സെമിനാറുകൾ, ചർച്ചകൾ, നിക്ഷേപ സമാഹരണം, തുടങ്ങിയ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.ജില്ലാതല ഉദ്ഘാടനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജാനകി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി.വിശ്വനാഥൻ, പ്രസിഡന്റ് കെ.പ്രഭാകരൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി.കൈരളി,കെ.വി.തങ്കമണി, കെ.പൂമണി, എം.രാധാമണി, പി.ജയകല , പി.വി.ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.