
കണ്ണൂർ: ദേശീയ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയെ സംശയത്തിന്റെ നിഴലിലാക്കിയ ക്രമക്കേടുകളിലും, അഴിമതി ആരോപണങ്ങളിലും ഉന്നതതല അന്വേഷണം നടത്തി പരീക്ഷ നടത്തിപ്പിന്റെ സുതാര്യതയും ആധികാരികതയും ഉറപ്പുവരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) കണ്ണൂർ ജില്ലാ കൗൺസിൽ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.സുധാകരൻ കൗൺസിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു.ടി.ഒ.വിനോദ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി.വി.സിന്ധു, ഡോ.കെ.എം.രശ്മിത, കെ.വി.ഷിജിത്ത്, സി.എം.സുനിൽകുമാർ എന്നിവർ സംസാരിച്ചു.വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് ഡോ.സബിത എം.പി, കെ.വി.ധനരാജ്, ദിവ്യ.സി, ഉമ്മുക്കുൽസു, സത്യപാലൻ,പി.പി.റോഷൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.