g

കാസർകോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുകയും, കല്ല്യോട്ടെ രക്തസാക്ഷി കുടുംബങ്ങളെ അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ നാല് പ്രമുഖ നേതാക്കളെ കോൺഗ്രസ് നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കി.

കെ.പി.സി.സി മെമ്പർ ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് കെ.സുധാകരൻ എം.പി പുറത്താക്കിയതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. പ്രതിയുമായി സൽക്കാരത്തിൽ പങ്കെടുത്തതും,സൽക്കാരം നടത്താൻ സഹായം ചെയ്തുകൊടുത്ത ശേഷം പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിക്കാൻ ശ്രമിച്ചതും ഗൗരവമായ പരാതിയാണെന്ന് അന്വേഷത്തിൽ ബോദ്ധ്യപ്പെട്ടുവെന്ന് പുറത്താക്കൽ ഉത്തരവിൽ പറയുന്നു. നിയുക്ത എം.പി രാജ്മോഹൻ ഉണ്ണിത്താനെ സോഷ്യൽ മീഡിയയിലൂടെ ബാലകൃഷ്ണൻ പെരിയ അപകീർത്തിപ്പെടുത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു.

കെ.പി.സി.സി നിയോഗിച്ച ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ്, രാഷ്ട്രീയകാര്യസമിതി അംഗം എൻ. സുബ്രഹ്‌മണ്യൻ എന്നിവർ കഴിഞ്ഞ മാസം അവസാനം കാസർകോട് ഡി.സി.സി ഓഫീസിലെത്തി തെളിവെടുപ്പ് നടത്തി. ഇവർ നൽകിയ റിപ്പോർട്ടിലാണ് നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണം. ബാലകൃഷ്ണൻ പെരിയ അടക്കമുള്ളവർക്കെതിരെ നടപടി എടുക്കണമെന്ന നിലപാടിൽ രാജ്മോഹൻ ഉണ്ണിത്താനും ഉറച്ചുനിന്നു. ഉണ്ണിത്താനെതിരെ ബാലകൃഷ്ണൻ പെരിയ നൽകിയ പരാതികൾ അന്വേഷണക്കമ്മിഷൻ പരിഗണിച്ചതുമില്ല.

ന​ട​പ​ടി​ക്ക് ​പി​ന്നിൽ
ഗൂ​ഢാ​ലോ​ച​ന​യെ​ന്ന്
ബാ​ല​കൃ​ഷ്ണ​ൻ​ ​പെ​രി​യ

കാ​സ​ർ​കോ​ട്:​ ​പെ​രി​യ​യി​ലെ​ ​ര​ക്ത​സാ​ക്ഷി​ ​കു​ടും​ബ​ങ്ങ​ളു​മാ​യി​ ​പു​ല​ബ​ന്ധ​മി​ല്ലാ​തെ​ ​ഉ​ണ്ണി​ത്താ​ൻ​ ​അ​ന്വേ​ഷ​ണ​ ​സ​മി​തി​യെ​യും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നെ​യും​ ​സ്വാ​ധീ​നി​ച്ച് ​ത​ങ്ങ​ളെ​ ​പു​റ​ത്താ​ക്കാ​ൻ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യെ​ന്ന് ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ക്ക് ​വി​ധേ​യ​നാ​യ​ ​കെ.​പി.​സി.​സി​ ​അം​ഗം​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പെ​രി​യ.​ ​ഉ​ണ്ണി​ത്താ​നെ​തി​രെ​യു​ള്ള​ ​യു​ദ്ധം​ ​തു​ട​ങ്ങു​ക​യാ​ണെ​ന്നും​ ​ഉ​ദു​മ​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​സ്ഥാ​നാ​ർ​ത്ഥി​യു​മാ​യി​രു​ന്ന​ ​അ​ദ്ദേ​ഹം​ ​തു​റ​ന്ന​ടി​ച്ചു.
ഉ​ണ്ണി​ത്താ​നെ​ ​പേ​ടി​ച്ചാ​ണ് ​കെ.​സു​ധാ​ക​ര​ൻ​ ​ഈ​ ​ന​ട​പ​ടി​ ​എ​ടു​ത്ത​ത്.​ ​മു​ല്ല​പ്പ​ള്ളി​യെ​യും​ ​വി.​എം.​സു​ധീ​ര​നെ​യും​ ​ഒ​റ്റ​പ്പെ​ടു​ത്തി​യ​ത് ​പോ​ലെ​ ​പാ​ർ​ട്ടി​ക്ക് ​വേ​ണ്ടി​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​പ​ണി​യെ​ടു​ക്കു​ന്ന​വ​രെ​ ​ഒ​റ്റ​പ്പെ​ടു​ത്താ​ൻ​ ​കെ.​ ​സു​ധാ​ക​ര​നു​ണ്ടാ​യ​ ​ചേ​തോ​വി​കാ​രം​ ​എ​ന്താ​ണെ​ന്ന് ​അ​ന്വേ​ഷി​ക്ക​ണം.​ ​'​വാ​ ​പോ​യ​ ​കോ​ടാ​ലി​'​ക്ക് ​വേ​ണ്ടി​യാ​ണ് ​ഈ​ ​ന​ട​പ​ടി-
അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.