bomb-kannur

കണ്ണൂർ: കൂത്തുപറമ്പിൽ വീണ്ടും രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ നിർവീര്യമാക്കി. എരഞ്ഞോളിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തെരച്ചിൽ. ഓരോ സ്റ്റേഷൻ പരിധിയിലെയും ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിൽ പരിശോധന നടന്നു വരികയാണ്.
കൂത്തുപറമ്പ്, തലശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെ അഞ്ച് ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.