vijayolsavam

കേളകം: അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്‌കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.വിജയോത്സവവും രാജ്യപുരസ്‌കാർ ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളംകുന്നപ്പുഴ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫാദർ സെബിൻ ഐക്കരത്താഴത്ത് മുഖ്യപ്രഭാഷണം നടത്തി. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിജയികളെ അനമോദിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, മേരിക്കുട്ടി ജോൺസൺ, സജീവൻ പാലുമ്മി, ബിനു മാനുവൽ, ജിജി മുതുകാട്ടിൽ, തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.