കാഞ്ഞങ്ങാട്: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ചിത്താരി സൗത്ത് ജി.എൽ.പി സ്കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ശിലസ്ഥാപന കർമ്മം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭയുടെ അദ്ധ്യക്ഷതയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, നിർമ്മിതി കേന്ദ്ര ഡയറക്ടർ രാജ്‌മോഹൻ, പി.ടി.എ പ്രസിഡന്റ് സുബൈർ, മുൻ എച്ച്.എം. പ്രഭാകരൻ, വികസന സമിതി ചെയർമാൻ അൻവർ ഹസ്സൻ, എം.പി.ടി.എ പ്രസിഡന്റ് സുമയ്യ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ സി.കെ ഇർഷാദ് സ്വാഗതവും പ്രധാനാദ്ധ്യാപകൻ ശംസുദ്ധീൻ നന്ദിയും പറഞ്ഞു.