
കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടം കേന്ദ്രീകരിച്ച് ഭൂമാഫിയ പ്രവർത്തിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ധർമ്മടം മണ്ഡലത്തിലെ സ്ഥലത്തില്ലാത്തവരുടേയും നികുതി അടക്കാത്തവരുടേയും സ്ഥലം അവരറിയാതെ മറ്റൊരാൾക്ക് മറിച്ചു വിൽക്കാൻ കഴിയുന്ന മാഫിയ സംഘമാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ അഭിഭാഷക ആധാരമെഴുത്ത് റവന്യൂ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണിതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഹരിദാസ് ആരോപിച്ചു.
ഇത്തരത്തിൽ ഭൂമി നഷ്ടപ്പെട്ട എടക്കാട് താമസിക്കുന്ന ശൈലജയും മകൾ ഹെൽസയും ബി.ജെ.പി ജില്ലാ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. സ്ഥലത്തിന്റെ എല്ലാ രേഖകളും തങ്ങളുടെ പേരിലാണെന്നിരിക്കെ ഒരേ സ്ഥലത്തിന് എങ്ങിനെ രണ്ടു രജിസ്‌ട്രേഷൻ ചെയ്യാൻ കഴിയുമെന്ന് ഹെൽസ ചോദിച്ചു. ബി.ജെ.പി ധർമ്മടം മണ്ഡലം പ്രസിഡന്റ് അഭിലാഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.