vyapari-vyavasayi-anumoda

കാഞ്ഞങ്ങാട് : എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിലെയും മറ്റ് മത്സരപരീക്ഷകളിലെയും ഉന്നതവിജയികളെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ് അനുമോദിച്ചു. സി.പി.എം പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ് പ്രസിഡന്റ് ടി.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ടി.വി.അശോകൻ അനുമോദനം നടത്തി. വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി ദിനേശൻ അംബിക, പുല്ലൂർ പെരിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശാരദ.എസ്.നായർ എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ് സെക്രട്ടറി അനീഷ് ദീപം സ്വാഗതവും ട്രഷറർ എ.പി.അശോകൻ നന്ദിയും പറഞ്ഞു.