
മാഹി:മാഹി മഹാത്മാ ഗാന്ധി ഗവ.ആർട്സ് കോളജിലെ മലയാളം വിഭാഗത്തിൽ 35 വർഷത്തെ സേവനത്തിൽ നിന്നും വിരമിച്ച പ്രൊഫസർ ഇ.സി.ശ്രീഷിന് പൂർവ്വവിദ്യാർത്ഥികളും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി. കഥാകൃത്ത് വി.ആർ.സുധീഷ് പ്രഭാഷണം നടത്തി. മലയാള കലാഗ്രാമത്തിൽ നടന്ന ചടങ്ങിൽ സാമൂഹ്യ മാദ്ധ്യമങ്ങളിലിൽ നിന്നും തിരഞ്ഞെടുത്ത പുതിയ കുട്ടികളുടെ കവിത സമാഹാരം വി.ആർ.സുധീഷ് ചിത്രകാരൻ സുരേഷ് കൂത്തുപറമ്പിന് നൽകി പ്രകാശനം ചെയ്തു. മഹേഷ് മംഗലാട്ട്, വത്സലൻ വാതശേരി സംബന്ധിച്ചു.ഓം ജിത്ത് മനോജിന്റെ പുല്ലാങ്കുഴൽ കച്ചേരിയും തീർത്ഥയും സംഘവും അവതരിപ്പിച്ച നൃത്തവും ഒൻപതാം ക്ലാസുകാരി മൃണാളിനി മനോജിന്റെ സിതാറും അരങ്ങേറി.