pension

കണ്ണൂർ: സംസ്ഥാനത്തെ 2023 ഡിസംബർ 31 വരെ സാമൂഹ്യ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് ഇന്നു മുതൽ ആരംഭിക്കും.കിടപ്പ് രോഗികളായ പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അതാത് പ്രദേശത്തെ അക്ഷയകേന്ദ്രങ്ങൾക്ക് ലഭ്യമാക്കും. കിടപ്പുരോഗികളായ ഗുണഭോക്താക്കൾ വിവരങ്ങൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ വാർഡുമെമ്പർ വഴിയോ കുടുംബാംഗങ്ങൾ വഴിയോ അറിയിക്കണം. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ലിസ്റ്റ് പ്രകാരം കിടപ്പ് രോഗികളായ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്ര ജീവനക്കാർ ഗുണഭോക്താക്കളെ മുൻക്കൂട്ടി അറിയിച്ച് വീടുകളിലെത്തി പൂർത്തീകരിക്കും.അക്ഷയകേന്ദ്രങ്ങളിൽ മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിന് 50 രൂപയും ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾക്ക് നൽകണം.