engi-collage

ധർമ്മശാല: പത്മശ്രീ അവാർഡ് ജേതാവ് ഇ.പി.നാരായണ പെരുവണ്ണാനെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് നേടിയ ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി.മുകുന്ദനേയും കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജ് ആദരിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എസ്.ഹരികിഷോർ രചിച്ച നിങ്ങൾക്കും ഐ.എ.എസ് നേടാം, ഉന്നത വിദ്യാഭ്യാസത്തിന്ന് 7 വഴികൾ എന്നീ പുസ്തകങ്ങൾ ഹരികിഷോറിന്റെ പിതാവ് കെ.എച്ച്.സുബ്രഹ്മണ്യം കോളേജ് പ്രിൻസിപ്പാൾ ഡോ.പി.ജയപ്രകാശിന്ന് കൈമാറി. എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ.അഖിൽ ചാക്കോ, ഡോ. പി.മഹേഷ് കുമാർ , ഡോ.മനോജ് കുമാർ, ഡോ.സുകേഷ്,അജിത് കുമാർ, ഗിരീഷ് പൂക്കോത്ത് എന്നിവൻ സംസാരിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. പി ജയപ്രകാശ് സ്വാഗതം പറഞ്ഞു നാരായണപെരുവണ്ണാൻ, പി മുകുന്ദൻ എന്നിവർ മറുപടി പറഞ്ഞു.