
കാഞ്ഞങ്ങാട്: കേരള ഹോംഗാർഡ് അസോസിയേഷൻ ജില്ലാ സമ്മേളനം ഫോർട്ട് വിഹാറിൽ കാഞ്ഞങ്ങാട് ഡിവൈ. എസ്.പി വി.വി.ലതീഷ് ഉദ്ഘാടനം ചെയ്തു. എ.വി.ബിജു കൂടോൽ അദ്ധ്യക്ഷത വഹിച്ചു.വി.വി രമേശൻ മുഖ്യാതിഥിയായി. പി.വി.പവിത്രൻ , ഒ.സി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
എസ്.എസ്.എൽ.സി, പ്ളസ് ടു വിജയികളെയും കലാകായിക രംഗങ്ങളിൽ വിജയം കൈവരിച്ച ഹോംഗാർഡ് സേനാംഗങ്ങളേയും ഹോംഗാർഡുമാരെയും ആദരിച്ചു. കെ.ദാമോദരൻ, കെ.കെ.സന്തോഷ് കുമാർ, സജീവൻ തുടങ്ങിയവർ സംസാരിച്ചു. കുഞ്ഞിരാമൻ കണ്ടത്തിൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ:എ.വി.ബിജു കൂടോൽ (പ്രസിഡന്റ്), കെ.ദാമോദരൻ (സെക്രട്ടറി), എ.മനൂപ് (ട്രഷറർ), ബാബു കീത്തോൾ (സംസ്ഥാന കമ്മറ്റി.