sajan

ആലക്കോട്: ആലക്കോട് ഏരിയാ കമ്മിറ്റി സെക്രട്ടറി സാജൻ കെ.ജോസഫിനെ സി.പി.എം കണ്ണൂർ ജില്ലാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.ഡി.വൈ.എഫ്.ഐ.മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും മുൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പെരുമ്പടവ് സ്വദേശിയായ മനു തോമസിനെ നീക്കിയ ഒഴിവിലേക്കാണ് സാജന്റെ തിരഞ്ഞെടുപ്പ്. കാർത്തികപുരം സ്വദേശിയായ സാജൻ കെജോസഫ് ഇക്കഴിഞ്ഞ പാർട്ടി സമ്മേളനത്തിലാണ് ആലക്കോട് ഏരിയാ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.