
പേരാവൂർ:മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിൻ ശില്പശാലയും എനർജി മാനേജ്മെന്റ് സെന്റർ അംഗനവാടികൾക്ക് നൽകുന്ന പാത്രങ്ങളുടെ വിതരണവും എടത്തൊട്ടി ഡീപ്പോൾ കോളേജ് ഗ്രീൻ ബ്രിഗേഡിനുള്ള സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കാക്കയങ്ങാട് ശ്രീ പാർവതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ ,വൈസ് പ്രസിഡന്റ് വി.വി. വിനോദ്, പഞ്ചായത്ത് സെക്രട്ടറി പി.ജെ.ബിജു, ഡീപ്പോൾ കോളേജ് പ്രിൻസിപ്പൽ ഫാ.പീറ്റർ ഓരോത്ത്, ഗ്രീൻ ബ്രിഗേർഡ് കോർഡിനേറ്റർ കെ.ജെസ്സി,പഞ്ചായത്ത് അംഗം കെ.വി.റഷീദ്,അസിസ്റ്റന്റ് സെക്രട്ടറി കെ.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.