yogam

കണ്ണൂർ: വർദ്ധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പ് ചെറുക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ വിവിധ സംഘടന ഭാരവാഹികളുടെ യോഗം ചേർന്നു.നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ്,ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മലബാർ കാൻസർ കെയർ സൊസൈറ്റി, എടച്ചേരി റസിഡൻസ് അസോസിയേഷൻ, എഫ്.ഇ.ആർ.എ, കാനറാ ബാങ്ക്, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചാറ്റേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കണ്ണൂർ, കെ. എസ്.ഇ.ബി, ഓൾ ഇന്ത്യാ ബാങ്ക് എംബ്ലോയീസ് അസോസിയേഷൻ, അംബിക റോഡ് റെസിഡൻസ് അസോസിയേഷൻ, ജയ് ജവാൻ റോഡ് റെസിഡൻസ് അസോസിയേഷൻ, എന്നി സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ കണ്ണൂർ സിറ്റി അഡി.എസ്.പി പി.ബാലകൃഷ്ണൻ നായർ, സൈബർ പൊലീസ് എസ്.എച്ച്.ഒ ഷജു ജോസഫ് എന്നിവരും സംസാരിച്ചു.