kenamangalam-kazhakam

നീലേശ്വരം:ആഗസ്ത് 18 ന് നടക്കുന്ന പള്ളിക്കര കേണമംഗലം കഴകംപെരുങ്കളിയാട്ടം ഫണ്ട് സമാഹരണം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ട വിശിഷ്ടാതിഥികളെ ക്ഷണിക്കുന്നതിന് വേണ്ടിയുള്ള ഗൃഹസന്ദർശനത്തിന് ഇന്നലെ നീലേശ്വരത്ത് തുടക്കമായി. സംഘാടക സമിതി ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ, വർക്കിംഗ് ചെയർമാൻമാരായ എം.വി.തമ്പാൻ പണിക്കർ, പി. കുഞ്ഞികൃഷ്ണൻ, ജനറൽ കൺവീനർ പി.രമേശൻ, ട്രഷറർ പി.ഗോപീ കൃഷ്‌ണൻ, ചീഫ് കോ ഓർഡിനേറ്റർ പി.രമേശ് കുമാർ, കൺവീനർ കെ.ബാലൻ എന്നിവർ നേതൃത്ത്വം നൽകി. ആഗസ്ത് 18 ന് രാവിലെ 10 മണിക്ക് ക്ഷേത്ര പരിസരത്ത് വെച്ചു നടക്കുന്ന ചടങ്ങിലാണ്. ഫണ്ട് സമാഹരണം ഉദ്ഘാടനം നടക്കുന്നത്.