cpm

കണ്ണൂർ: പി. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളിയുമായി എത്തിയത് ക്വട്ടേഷൻ, മാഫിയ സംഘത്തലവന്മാരാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട മനു തോമസ് ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ടി.പി. ചന്ദ്രശേഖരൻ, ഷുഹൈബ് വധങ്ങൾ വിപ്ലവമായിരുന്നില്ല. വൈകൃതമായിരുന്നു. തന്നെ ഭീഷണിപ്പെടുത്താൻ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നതിന് മറുപടി പറയേണ്ട ബാദ്ധ്യത സി.പി.എം നേതൃത്വത്തിനാണ്. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് നട്ടെല്ല് നിവർത്തി സമരം ചെയ്യുന്നതിനിടെ ആയിരിക്കണം. ഒറ്റയ്ക്കായാലും സംഘടനയിൽ നിന്നുകൊണ്ടായാലും. ആരാന്റെ സ്വപ്നം തകർത്ത് കിട്ടുന്ന സന്തോഷത്തിലോ, ക്വട്ടേഷൻ, മാഫിയ സ്വർണപ്പണത്തിന്റെ തിളക്കത്തിലോ, ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല. കൊല്ലാനാകും. പക്ഷേ, നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല. അതുകൊണ്ട് തെല്ലും ഭയമില്ലെന്നും മനു തോമസ് ഫേസ്‌ബുക്കിൽ കുറിച്ചു.