
കണ്ണൂർ: മനു തോമസിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘത്തിനെതിരെ മനു തോമസിന് ബി.ജെ.പിയിൽ നിന്ന് പോരാടാമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തുന്ന സ്വർണക്കടത്തിന് സി.പി.എം ബന്ധമുണ്ടെന്ന് അബ്ദുള്ളക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. മനു തോമസിന്റെ ആരോപണം സംബന്ധിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.