
പിലാത്തറ: ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് , ഹോപ്പ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പത്തനംതിട്ട മാലക്കര സെന്റ് തോമസ് ആശുപത്രിയുമായി സഹകരിച്ച് നാളെ പിലാത്തറ ഹോപ്പ് വില്ലേജിൽ വച്ച് സൗജന്യ മുഖവൈകല്യ സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും മുച്ചുണ്ട് , മുറി അണ്ണാക്ക്, ഉന്തിയ താടിയെല്ല് തുടങ്ങി ഏതുതരം മുഖവൈകല്യങ്ങൾ പേറുന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ നിന്നും സർജറിക്കായി തെരഞ്ഞെടുക്കുന്നവർക്ക് മാലക്കര സെന്റ് തോമസ് ഹോസ്പിറ്റലിൽ സൗജന്യമായി സർജറി ചെയ്യും. രോഗികളുടെ ആശുപത്രിയിലെ താമസം, സർജറി ചിലവുകൾ, മരുന്നുകൾ, യാത്രാ ചിലവുകൾ ഒക്കെയും സൗജന്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9605398889/9605798889 എന്നീ നമ്പറുകളിൽ വിളിച്ചറിയിച്ചോ മാനേജിംഗ് ട്രസ്റ്റീ, ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്, പിലാത്തറ എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യണം.