
പാലക്കുന്ന്:മർച്ചന്റ് നേവി അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജ്യാന്തര നാവിക ദിനാഘോഷം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.വി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സംഘടനയായ 'നുസി' യുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പട്ട രാജേന്ദ്രൻ മുദിയക്കാൽ, സുജിത് ബാലകൃഷ്ണൻ, രതീശൻ കുട്ടിയൻ, സ്വപ്ന മനോജ് എന്നിവരെയും ആൾ ഇന്ത്യ ലെവൽ ജെ.ഇ.ഇ. മെയിൻസിലും ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിലും ഉന്നത വിജയം നേടിയ അഭിനവ് രാജിനെയും അനുമോദിച്ചു.വൃക്ക രോഗ ബാധിതനായ പുഷ്കരന് ചികിത്സ ധനസഹായവും കൈമാറി. രാജേന്ദ്രൻ കണിയാമ്പാടി, യു.എസ്.കൃഷ്ണദാസ്, പി.കെ.ഹരിദാസ്, മനോജ് വിജയൻ, കെ.എ.രമേശൻ , യൂത്ത് വിംഗ് ട്രഷറർ ഷാജേഷ് ശങ്കരൻ,വനിത വിംഗ് പ്രസിഡന്റ് വന്ദന സുരേഷ്, സെക്രട്ടറി അഞ്ജലി അശോക് എന്നിവർ സംസാരിച്ചു.