
പഴയങ്ങാടി:കാലവർഷം ശക്തമായതോടെ പുതിയങ്ങാടി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. ശക്തമായ തിരമാലയാണ് തീരത്തുണ്ടാവുന്നത്.തീരത്തിന്റെ നല്ലൊരു ഭാഗം കടലെടുത്ത അവസ്ഥയിലാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കടലാക്രമണം രൂക്ഷമായതോടെ പരമ്പരാഗത മത്സര തൊഴിലാളികളാണ് ഏറെയും പ്രതിസന്ധിയിൽ ആയിരിക്കുന്നത്. വള്ളവും വലയും സൂക്ഷിക്കാൻ ഇവർക്ക് ഷെഡുകൾ ഇല്ലെന്നതാണ് ദുഷ്കരം. കടൽകരയിൽ നിർത്തിയിട്ട വള്ളങ്ങൾ മത്സ്യ തൊഴിലാളികൾ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്. ചൂട്ടാട്,നീരൊഴുക്കും ചാൽ പ്രദേശങ്ങളിലും കടലാക്രമരണം രൂക്ഷമാണ്.