
പേരാവൂർ: കനത്ത മഴയിൽ പേരാവൂർ ഇരിട്ടി റോഡിലെ എടത്തൊട്ടിയിൽ മരം കടപുഴകി വീണ് മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ എട്ടരയോടെയാണ് റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടത്.പേരാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി. ഫയർഫോഴ്സിന്റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനോടുവിലാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. പ്രദേശത്തെ വൈദ്യുതി കേബിൾ ബന്ധവും താറുമാറായിട്ടുണ്ട്.