
മാഹി:പന്തക്കൽ പതിമൂന്നാം വാർഡിൽ വണ്ണാൻകണ്ടി , മഠത്തിൽ റോഡിന്റെ ഇന്റർലോക്ക് പൂർത്തിയായി.മാഹി വളവിൽ മൂന്നാം വാർഡിലെ പാറക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ മുതൽ അച്യുതൻ അനന്തൻ വായനശാല വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള ഡ്രെയിനേജിന്റെ ഒന്നാംഘട്ട പ്രവർത്തി നടത്താൻ 27 ലക്ഷം രൂപയുടെ ടെൻഡർ അനുമതിയായിട്ടുണ്ട്. ഡ്രെയിനേജ് നിർമാണ പ്രവർത്തനം മഴ കഴിഞ്ഞ ഉടനെ ആരംഭിക്കും. ഇത് ഏറെ കാലത്തെ പ്രദേശവാസികളുടെ ആവശ്യമായിരുന്നു. ഇത് പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തുള്ള വെള്ളക്കെട്ട് ഒഴിവാക്കാനുമാകും.വളവിൽ അമ്പലം മുതൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ വരെയുള്ള റോഡിന്റെ നിർമ്മാണവും ഈ മഴ കഴിഞ്ഞാൽ ആരംഭിക്കുമെന്ന് രമേഷ് പറമ്പത്ത്, എംഎൽഎ അറിയിച്ചു.