
ചൊക്ലി: രജിസ്‌ട്രോഫിസ് പരിസരത്ത് റോഡരികിൽ നിർത്തിയിട്ട മൂന്ന് കാറുകൾക്കുമുകളിൽ വൻമരം കടപുഴകിവീണു.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ചൊക്ലി പാനൂർ റോഡിൽ എച്ച് പി പമ്പിനു സമീപം നിർത്തിയിട്ട മൂന്ന് കാറുകൾക്കുമുകളിലേക്ക് മരം പതിച്ചത്. മൂന്നു കാറുകളും തകർന്നു. കാറുകളിലും പരിസരത്തും ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മരം മുറിച്ച് മാറ്റിയത്.