handloom

കണ്ണർ:കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാൻ ആവിഷ്കരിച്ച കൈത്തറി ഗ്രാമം പദ്ധതി ഇഴയുന്നു. ജില്ലയിൽ മട്ടന്നൂർ കാഞ്ഞിരോടാണ് കൈത്തറി ഗ്രാമത്തിനുള്ള നടപടികൾ ആരംഭിച്ചത്.പദ്ധതിയുടെ ഡീറ്റയിൽ പ്രൊജക്ട് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

ഒരു വർഷം മുൻപാണ് പദ്ധതിയുടെ ഡി.പി.ആർ തയാറായത്.കാഞ്ഞിരോട് കൈത്തറി ഗ്രാമം പദ്ധതിക്കായി 2.33 കോടിയും കൈത്തറി ഗ്രാമവും സംയോജിത കൈത്തറി ഗ്രാമം പദ്ധതിക്കുമായി നാല് കോടിയും നടപ്പു സാമ്പത്തിക ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതുമാത്രമാണ് ഇതുവരെയുള്ള പുരോഗതി.

കണ്ണൂരിന്റെ സ്വന്തമായിരുന്ന കൈത്തറി പ്രതിസന്ധിയിലായതിനെ തുടർന്ന് കെ.കെ.ശൈലജയുടെ ഇടപെടലിലാണ്

ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ കൂടാളി പഞ്ചായത്തിലെ കാഞ്ഞിരോട് കൈത്തറി ഗ്രാമം പ്രഖ്യാപിച്ചത്.

നിലവിൽ കാഞ്ഞിരോട് കൈത്തറി സൊസൈറ്റിയുടെ കൈവശമുള്ള സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.

വിദേശികൾക്കടക്കം ഇവിടം സന്ദർശിക്കാനും കൈത്തറിയെ കുറിച്ച് പഠിക്കാനും ഉത്പന്നങ്ങൾ വാങ്ങാനും സാധിക്കുന്ന തരത്തിലാണ് വിഭാവം ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിന്റെ സാമീപ്യവും പദ്ധതിയ്ക്ക് ഗുണകരമാകും.കയറ്റുമതി സാദ്ധ്യത കൂടി മുൻകൂട്ടി കണ്ടുള്ള പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികൾക്ക് നേരത്തെ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു .


തളിപ്പറമ്പിലും സാദ്ധ്യത

തളിപ്പറമ്പ് മണ്ഡലത്തിൽ ഒരു കൈത്തറി ഗ്രാം സ്ഥാപിക്കുന്നതിലെ സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കുവാൻ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കുമെന്നും വ്യവസായകേന്ദ്രം അധികൃതർ പറഞ്ഞു.

ലക്ഷ്യങ്ങൾ നിരവധി

പരമ്പരാഗത കൈത്തറിയ്ക്ക് പുതിയ സാദ്ധ്യതകൾ കണ്ടെത്തുക

വിവിധ നെയ്ത്ത് മേഖലകളിൽ നിന്നുള്ള കൈത്തറി ഉത്പ്പന്നങ്ങളുടെ പ്രദർശനം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നെയ്ത്തുകാരുടെ പങ്കാളിത്തം

സംസ്ഥാനത്തെ നെയ്ത്തുകാർക്ക് പുതിയ അറിവിനും പരിശീലനവും നേടാനുള്ള വേദി

കാഞ്ഞിരോട് കൈത്തറി ഗ്രാമത്തിൽ

1കൈത്തറി മ്യൂസിയം

2എക്സിബിഷൻ ഹാൾ

3നെയ്ത്ത് ശാല

4വിൽപന കേന്ദ്രം

5ഓപ്പൺ ഓഡിറ്റോറിയം