
പേരാവൂർ:ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ സഹായത്തോടെ ജില്ലാ ക്ഷീര വികസനവകുപ്പ് നടപ്പിലാക്കുന്ന 'ക്ഷീരഭവനം സുന്ദരഭവനം' ശുചിത്വ ഗ്രേഡ് പരിശോധന ക്യാമ്പയിൻ പേരാവൂർ ബ്ളോക്കിൽ തുടങ്ങി.ഏഴ് പഞ്ചായത്തുകളിലെ 21 ക്ഷീര സംഘങ്ങൾക്ക് കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട 10 ഫാമുകളിലെ തൊഴുത്തുകളാണ് പരിശോധിച്ചത്. തൊഴുത്തിന്റെ വൃത്തി, സൗകര്യങ്ങൾ,പശുക്കളുടെ വൃത്തി,കറവ ഉപകരണങ്ങളുടെ ഉപയോഗം,സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേനക്ക് കൈമാറ്റം,തൊഴുത്ത് അണുവിമുക്തമാക്കാൻ സംവിധാനം ഇവയൊക്കെ പരിശോധിച്ചാണ് ഗ്രേഡ് സർട്ടിഫിക്കറ്റ് നൽകുക.എ പ്ലസ്, എ, ബി ഗണത്തിൽ ഗ്രേഡ് നൽകും ഗ്രേഡ് ലഭിക്കാത്തവയെ നിർദ്ദേശങ്ങൾ നൽകി വീണ്ടും പരിശോധിക്കും.പരിശോധനയിൽ ഡയറി ഫാം ഇൻസ്‌ട്രെക്ടർപി.ബിനുരാജ്, ഡയറി ഫാം പ്രമോട്ടർ ജയന്തി, ഡബ്ലിയു.സി.സി.ഡബ്ലിയു സ്മിത ദാസ്, ഹരിതകേരളം മിഷൻ ജില്ലാ ആർ.പി നിഷാദ് മണത്തണ, ശുചിത്വമിഷൻആർ.പി കെ.രേഷ്മ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.