photo-

പഴയങ്ങാടി:കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള വായനശാലകൾക്ക് നൽകുന്ന ഡയസ്, വാട്ടർ പ്യൂരിഫയർ എന്നിവയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മുൻ എം.എൽ.എ ടി.വി.രാജേഷ് നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി.വിമല, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ടി.ബാലകൃഷ്ണൻ, കെ.രതി, കെ.രമേശൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സുനിൽ കുമാർ, എ.വി.രവീന്ദ്രൻ, പ്രേമ സുരേന്ദ്രൻ, സി പി.മുഹമ്മദ്‌ റഫീഖ്, കെ.വി.രാമകൃഷ്ണൻ ജോയിന്റ് ബി.ഡി.ഒ എം.കെ. പി.ഷുക്കൂർ എന്നിവർ സംസാരിച്ചു.