
തൃക്കരിപ്പൂർ: യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം പ്രവർത്തക കൺവെൻഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഡി.സി സി വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വൈശാഖ് കൂവാരത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കാർത്തികേയൻ പെരിയ മുഖ്യപ്രഭാഷണം നടത്തി. ഡി. സി.സി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.കുഞ്ഞിക്കണ്ണൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി.വിജയൻ, ഷോണി കെ.തോമസ്, രാജേഷ് തമ്പാൻ, രതീഷ് കാട്ടുമാടം, സച്ചിൻ കെ.മാത്യു, ജിബിൻ പെരളം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.രജീഷ് ബാബു, സെക്രട്ടറി എം.രാഘവൻ , പി.സജേഷ്, അനീഷ് ഒളവറ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പ്രമീഷ് തൈക്കീൽ എന്നിവർ പ്രസംഗിച്ചു.