
കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ വനിതാ വിംഗ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.എം.എ ഭാരവാഹികൾക്ക് വ്യാപരഭവൻ ഹാളിൽ സ്വീകരണം അനുമോദനവും നൽകി. പ്രസിഡന്റ് സി.കെ.ആസിഫ് ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിവേകിനെ അനുമോദിച്ചു ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ ഉപഹാരം നൽകി. ശോശാമ്മ,മുഹമ്മദ് ആസിഫ്, പി. മഹേഷ്, അബ്ദുൽ സലാം, എച്ച്.ഇ.ബാബുരാജ് , ഗിരീഷ് നായക്, നിത്യാനന്ദ നായക്, ഫൈസൽ സൂപ്പർ, ശരീഖ് കമ്മാടം,പി.വി.അനിൽ , ബി.എ.ഷരീഫ് , ഷറഫുദ്ധീൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രസന്ന ചന്ദ്രൻ സ്വാഗതവും ഷീജ മോഹനൻ നന്ദിയും പറഞ്ഞു.