yoga

പയ്യന്നൂർ:തായിനേരി ഗ്രാന്മ കലാസമിതിയും പയ്യന്നൂർ മാർഷൽ ആർട്സ് യോഗ ആന്റ് ഫിറ്റ്നസ് അക്കാഡമിയും സംയുക്തമായി വനിതകൾക്ക് യോഗ പരിശീലനം ആരംഭിച്ചു. തായിനേരി കോടിയേരി സ്മാരക മന്ദിരത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കെ.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.ആധുനിക കാലത്ത് യോഗയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഏഷ്യൻ യോഗ റഫറി ഡോ.പ്രേമരാജൻ കാന ക്ലാസെടുത്തു. പി.ശ്യാമള,പി.എ.സന്തോഷ്, കെ. ശ്രീധരൻ, ഡി.സുനിൽ, എ.കെ.പി.ബിനിത്, കെ.രാജിനി സംസാരിച്ചു. പ്രകാശൻ പയ്യന്നൂർ സ്വാഗതവും വി.നന്ദിത നന്ദിയും പറഞ്ഞു. പയ്യന്നൂരിലെ 20 ഓളം കേന്ദ്രങ്ങളിൽ യോഗ പരിശീലനം നടത്തുവാനാണ് മാർഷൽ ആർട്സ് യോഗ ആന്റ് ഫിറ്റ്നസ് അക്കാഡമി ലക്ഷ്യമിടുന്നത്.