
തളിപ്പറമ്പ്:കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിസരത്തു വച്ച് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി . കർഷകർക്കാവശ്യമായ വിവിധ ഇനം നടീൽ വസ്തുക്കൾ, കാർഷിക കർമസേനയുടെ നടീൽ ഇനങ്ങൾ കുറുമാത്തൂർ കൃഷിഭവന്റെ നേതൃത്വത്തിലുള്ള വിവിധ കൃഷി കൂട്ടങ്ങൾ തയ്യാറാക്കിയ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ എന്നിവ ചന്തയിൽ വിൽപന നടത്തി. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി അദ്ധ്യക്ഷത വഹിച്ചു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.പി.പ്രസന്ന, പി.ലക്ഷ്മണൻ , സി അനിത വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് പി.വി മുകുന്ദൻ നന്ദി പറഞ്ഞു.