
കണ്ണൂർ: പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകൾ ഉൾപ്പെടുന്ന ജെ.സി.ഐ19, 21, 28 സോണുകളിലെ പരിശീലകർക്കായുള്ള ശില്പശാല കണ്ണൂർ കാട്ടാമ്പള്ളി കൈരളി ഹെറിട്ടേജിൽ ആരംഭിച്ചു. ജൂനിയർ ചേംബർ ഇന്റർനാഷനൽ മുൻ ദേശീയ വൈസ് പ്രസിഡന്റും റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടറുമായ സി.വി.ജയചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ആതിഥേയരായ സോൺ 19 സോൺ ഡയറക്ടർ ട്രെയിനിംഗ് മുഹമ്മദ് ജബ്റൂദ് അദ്ധ്യക്ഷത വഹിച്ചു .സോൺ 19 ന്റെ മേഖലാ പ്രസിഡന്റ് രജീഷ് ഉദുമ, മുഖ്യ പരിശീലകൻ പ്രൊഫ.ഡോ.സി വി.പുലയത്ത്, ജെ.സി.ഐ മമ്പറം പ്രസിഡന്റ് കെ.സുരേഷ് , സോൺ സെക്രട്ടറി ധനേഷ് എന്നിവർ സംസാരിച്ചു. ശിൽപശാല നാളെ സമാപിക്കും.